Saturday, July 18, 2009

ദുബായ് മാള്‍

ഇന്നലെ ചേട്ടനും കൂടി ദുബായ് മാളില്‍ പോയി. നല്ല രസമായിരുന്നു.സമയം പോകുന്നത് അറിയില്ല. കുറെ നേരം കറങ്ങി.ഒന്നും വാങ്ങിയില്ല.
അക്വേറിയം കാണാന്‍ എന്ത് രസമാണ്. ഫൌണ്ടന്‍ കുറച്ചു നേരം കണ്ടുള്ളൂ..
അച്ഛന്റെ സൈറ്റ് അവിടെ നിന്നാല്‍ കാണാം.
ഉച്ചതിരിഞ്ഞ് 4 മണിക്ക് വീട്ടില്‍ നിന്നു ഇറങ്ങിയിട്ട് രാത്രി 11 മണി ആയി തിരിച്ചെത്തിയപ്പോള്‍ .

Friday, May 29, 2009

ജെഫ്രി



പുതിയ ഫ്ലാറ്റിലേക്ക് ഈ ഒന്നാംതി മാറിയപ്പോള്‍ കൂട്ടുകാരെ വിട്ടു പോരുന്ന വിഷമം ആയിരുന്നു.സോറബും ,ഋതുവും ആയിരുന്നു അവിടെ ഏറ്റവും അടുത്ത കൂട്ടുകാര്‍ .ഇവിടെ വന്നു ഒരു മാസം ആകുമ്പോഴേക്കും ഇവിടെ കുറെ കൂട്ടുകാര്‍ ആയി. അവരില്‍ ഏറ്റവും ചെറിയ കൂട്ടുകാരന്‍ ഈ രണ്ടര വയസ്സുകാരന്‍ ജെഫ്രി ആണ്.ജെഫ്രിയുടെ ചേച്ചി അന്ന, നാലാം നിലയിലെ അലന്‍ ഒക്കെ ഇപ്പോള്‍ എന്നും കളിക്കാന്‍ കൂട്ടുണ്ടാകും..

Saturday, March 28, 2009

എന്‍റെ പിറന്നാള്‍..

ഇന്നലെ പിറന്നാള്‍ ആയിരിന്നു.ഉച്ചക്ക് മുന്‍പ് കുട്ടന്‍ ചേട്ടനും, ജിതു മാമനും, ജയ എളേശും വന്നു. മോഹന്‍ജി വന്നു വേഗം പോയി.ദേവു ചേച്ചിയും റിതുവും വന്നപ്പോള്‍ മുതല്‍ കുറെ നേരം കളിച്ചു.കറിയൊക്കെ വച്ചത് അമ്മയും,ജിതു മാമനും ജയ എളേശനും കൂടി ആണ്.

ഉച്ചക്ക് ഊണിനു ജയ എളേശനും ,കുട്ടന്‍ ചേട്ടനും,ജിതു മാമനും ഉണ്ടായിരുന്നു.ഞാനും കുട്ടന്‍ ചേട്ടനും ആണ് കേക്ക് വാങ്ങാന്‍ പോയത് . മേഘചേച്ചിയും ,സോറബും ഒകെ കൂടി കുറെ നേരം കളിച്ചു.പിന്നെ ഉണ്ണിക്കണ്ണനും വന്നു.എല്ലാവരും കൂടി നല്ല രസമായിരുന്നു.രാത്രി 8 മണിക്കാണ് കേക്ക് മുറിച്ചത്.ഞാനും കുട്ടന്‍ ചേട്ടനും കൂടി ആണ് മെഴുകുതിരി വാങ്ങാന്‍ പോയത്.
8 മണിക്ക് കേക്ക് മുറിച്ചു.ടോം ആന്‍ഡ് ജെറി യുടെ പടം ഉള്ള കേക്ക് ആയിരുന്നു.കേക്ക് മുറിക്കുമ്പോള്‍ ഷാജു അങ്കിള്‍,നീബ ആന്റി ,ശില്‍പ്പ, സുധീര്‍ എളേശന്‍ , ജയഎളേശന്‍ ,മേഘ ചേച്ചി ,ദേവു ചേച്ചി, ഋതു ജിത്തു മാമന്‍ ഒക്കെ ഉണ്ടായിരുന്നു,


കേക്ക് എല്ലാവരും കഴിച്ചു.സോറബ് മാത്രം അപ്പോള്‍ ഉണ്ടായില്ല.ബട്ടൂരയും,ലോല്ലി പോപ്പും , വെള്ളപ്പവും,ചിക്കന്‍ 65 ഉം ഒക്കെ നല്ല രസം ഉണ്ടായിരുന്നു.ദീപ ആന്റിയും രാജന്‍ അങ്കിള്‍ ഉം ഒക്കെ വന്നപ്പോള്‍ രാത്രി 11 മണി കഴിഞ്ഞു .അവര്‍ വന്നപ്പോള്‍ ഉണ്ണിക്കണ്ണന്‍ പോയി.ഭക്ഷണം കഴിച്ചു ദീപ ആന്റി ഒക്കെ പോയപ്പോള്‍ ദേവു ചേച്ചിയും പോയി.ഏറ്റവും ഒടുവില്‍ പോയതു മേഘ ചേച്ചിയും സൊറബും ആണ്.രാത്രി കിടന്നപ്പോള്‍ ഒരു മണി കഴിഞ്ഞു .അങ്ങിനെ നല്ല രസമുള്ള ഒരു പിറന്നാള്‍ ആയിരുന്നു..

Thursday, March 26, 2009

ഇന്നു എന്‍റെ പിറന്നാള്‍ ...

ഇന്നു പിറന്നാള്‍ ആണ്.ജയകൃഷ്ണന്‍ ചേട്ടന്‍ ഇവിടെ ഉണ്ട്.ഋതു,ദേവു ചേച്ചി ,കുട്ടന്‍ ചേട്ടന്‍, ഉണ്ണിക്കണ്ണന്‍,മാമന്‍ ,എളേശന്‍ ഒക്കെ വരുമായിരിക്കും.അമ്മ കാലത്ത് തന്നെ അടുക്കളയില്‍ ആണ്.രണ്ടു കോഴി കള്‍ ഒരു കലത്തില്‍ യോഗാസനം ചെയ്യുന്നുണ്ടായിരുന്നു.കേക്ക് വാങ്ങാന്‍ കുറച്ചു കഴിഞ്ഞു അച്ഛന്റെ കൂടെ പോകണം..

Wednesday, December 24, 2008

ഹാപ്പി ന്യൂ ഇയര്‍ ......ബിട്ടു ചേട്ടനും , വിഷ്ണു ചേട്ടനും , ജയ കൃഷ്ണന്‍ ചേട്ടനും ,മിറ്റി ചേച്ചിക്കും ,ലിറ്റി ചേച്ചിക്കും ,പ്രയാഗ് ചേട്ടനും,ശില്‍പ്പക്കും,കണ്ണനും , ഗൌരിക്കും ,വൈഷ്ണവിക്കും,വൈഷ്ണവിനും,ഉണ്ണി കണ്ണനും ,Mitu ചേച്ചിക്കും,Chinu ചേച്ചിക്കും,സന്ദീപ് മാമനും,കുട്ടന്‍ ചേട്ടനും, സുഭ ചേച്ചിക്കും,ബബ്ലുവിനും,പപ്പൂസിനും ,സിന്ധു ആന്റിക്കും,ലൂമി ചേട്ടനും,ആര്‍ച്ച ചേച്ചിക്കും,ചന്തു ചേട്ടനും,സുഷി ചേട്ടനും,സൌമ്യ ചേച്ചിക്കും,ചിഞ്ചു ചേട്ടനും, റിച്ചു ചേട്ടനും,രജി ചേട്ടനും,രണോടി ചേച്ചിക്കും, നന്ദുവിനും,കിച്ചു ചേട്ടനും എന്റെ നവ വത്സര ആശംസകള്‍....

Thursday, December 18, 2008

വീണ്ടും അവധികാലം..

സ്കൂള്‍ ഇന്നു മുതല്‍ വീണ്ടും അടച്ചു.ക്രിസ്മസ്,ന്യൂ ഇയര്‍ എല്ലാം കഴിഞ്ഞു ഇനി ജനുവരി 4 നു സ്കൂള്‍ തുറക്കുകയുള്ളു. കുട്ടന്‍ ചേട്ടന്‍ വന്നിട്ടുണ്ട്.ചേട്ടന്‍ 24 ഇന് നാട്ടില്‍ പോകും.ഇന്നു ജിത്തു മാമനും സിന്ധു ആന്റിയും നാട്ടില്‍ പോകും. മിറ്റി ചേച്ചി ഇന്നു നാട്ടില്‍ നിന്നു വരും.
ചേട്ടന് ഇപ്പോള്‍ പരീക്ഷ ആണ്.നന്നായി പഠിക്കുന്നുണ്ടോ ആവോ..ആര്‍ക്കറിയാം.....

Monday, October 20, 2008

നാളെ നാട്ടില്‍ പോകും..

നാളെ എയര്‍ അറേബ്യ യുടെ വിമാനത്തില്‍ നാട്ടില്‍ പോകും.ദീപാവലി നാട്ടില്‍ ആയിരിക്കും.ഉണ്ണികളും ചേട്ടനും ഒക്കെ കൂടി നല്ല രസമായിരിക്കും.നാളെ ഉച്ചക്ക് ഒരു മണിക്ക് ഷാര്‍ജയില്‍ നിന്നാണ് ഫ്ലൈറ്റ്....