Monday, September 29, 2008

ചേട്ടന് പനി


ചേട്ടന്‍ പനി കാരണം ശനിയാഴ്ച രാത്രി കോളേജില്‍ നിന്നു വന്നതാണ്.ഡോക്ടര്‍ ഒരാഴ്ച റെസ്റ്റ് എടുക്കാന്‍ പറഞ്ഞിട്ടുണ്ട്.ലിവറില്‍ ചെറിയ ഇന്ഫെച്റേന്‍ ഉണ്ടെന്നു പറഞ്ഞു.ചേട്ടന്‍ റെസ്റ്റ് എടുത്താല്‍ മതിയായിരുന്നു.

ഇന്നു ഈദ് ആണ്.ഇന്നലെ രാത്രി റോളയില്‍ പോയി .മാമനും ആന്റിയും കൂടി നജഫില്‍ നിന്നു പേട്ട ഭക്ഷണം കഴിച്ചു.എനിക്ക് അമ്മ ബെന്‍ 10 ന്റെയും സ്പ്യ്ദര്‍മാന്റെയും മാന്റെയും പ്ലേ സ്റ്റേഷന്‍ ഗെയിംസ്വാങ്ങി തന്നു.രത്രി ഒരു മണി വരെ ഗെയിം കളിച്ചു.

Saturday, September 27, 2008

ക്ലോക്ക് ടവര്‍ പാര്‍ക്ക്



ഇന്നു കാലത്ത് ഋതുവും സോരബും കളിയ്ക്കാന്‍ വന്നിട്ടുണ്ടായിരുന്നു . കുറെ നേരം അമ്മ പഠിപ്പിച്ചു.പിന്നെ കുറെ നേരം ചിത്രങ്ങള്‍ കളര്‍ ചെയ്തു.അച്ഛനും അമ്മയും കൂടി കവടി കളിച്ചു.


വൈകിട്ട് ക്ലോക്ക് ടവര്‍ പാര്‍ക്കില്‍ പോയി. പാര്‍ക്ക് ഭംഗി ആക്കിയ ശേഷം ആദ്യമായി പോയതാണ്.നല്ല രസമുണ്ട് .ഫൌണ്ടനും നല്ല രസമുണ്ട്. ഡ്രെസ്സില്‍ കളിച്ചിട്ട് വെള്ളം ആയി. അവിടന്ന് മനാമ സെന്റര്‍ ഇല്‍ പോയി.കുറെ സാധനം വാങ്ങി.എനിക്ക് അമ്മ ജ്യൂസ്‌,ബജി ഒക്കെ വാങ്ങി തന്നു.


ഋതു എല്ലാ ദിവസവും വരും..


ഈദ് അവധി കഴിയുന്നത്‌ വരെ എല്ലാ ദിവസവും കളിയ്ക്കാന്‍ വരുമെന്ന് ഇന്നു ഋതു അമ്മയോട് പറഞ്ഞു.അച്ഛനോട് ചോദിച്ചിട്ട് എല്ലാ ദിവസവും ഇങ്ങോട്ട് വന്നോളാന്‍ അവളുടെ അമ്മ സമ്മതിച്ചു.

ചേട്ടന്‍ ഇന്നു വീട്ടില്‍ പോകും.ഡോക്ടറെ കാണാന്‍.അവിടത്തെ വെള്ളം കുടിച്ചിട്ടാണ് ചേട്ടന് അസുഖം വന്നത്.പേട്ട കോളേജ്.

Friday, September 26, 2008

സ്കൂള്‍ അടച്ചു..


റമദാന്‍ അവധി തുടങ്ങി.ഇന്നു മുതല്‍ 10 ദിവസം അവധി ആണ്.ഇന്നലെ വൈകീട്ട് ജിത്തു മാമന്റെ വീട്ടില്‍ പോയി.അഹല്യയില്‍ നിന്നു അച്ഛന്‍ ഡ്രാഫ്റ്റ് എടുത്തപ്പോള്‍ എനിക്ക് ഒരു പേന ഗിഫ്റ്റ് കിട്ടി.

ഇന്നു കാലത്ത് മുതല്‍ സോരബ് കളിയ്ക്കാന്‍ കൂട്ടുണ്ടായിരുന്നു. ഉച്ച കഴിഞ്ഞു ഋതുവും ചേച്ചിയും കളിക്കാന്‍ വന്നു.

Tuesday, September 23, 2008

ഇന്നലെ സിനിമ കണ്ടു..


ഇന്നലെ കോണ്‍കോര്‍ഡ് സിനിമയില്‍ വൈകീട്ട് "വെറുതെ ഒരു ഭാര്യ"കണ്ടു.അച്ഛനും അമ്മയും കൂടി.എനിക്ക് ടിക്കറ്റിനു പൈസ വാങ്ങിച്ചില്ല.പടം നല്ല രസം ഉണ്ടായിരുന്നു.തിയ്യറ്ററില്‍ വച്ചു ചേട്ടന് ഫോണ്‍ ചെയ്തു.

Monday, September 22, 2008

എന്‍റെ പ്ലേ സ്റ്റേഷന്‍ ശരി ആയി..

ലുലുവില്‍ നന്നാക്കാന്‍ കൊടുത്തിരുന്ന പ്ലേ സ്റ്റേഷന്‍ ശരി ആയെന്നു അവര്‍ വിളിച്ചു പറഞ്ഞു.ജോയ് സ്റ്റിക് ഒരെണ്ണം കേടായിട്ടുണ്ട്.ഇന്നു ലുലുവില്‍ പോയി പ്ലേ സ്റ്റേഷന്‍ വാങ്ങണം..

Monday, September 15, 2008

യാസ്സിന്‍റെ കയ്യില്‍ നിന്നു ഇടി കിട്ടി ....


ഇന്നു സ്‌കൂളില്‍ നിന്നു വരുമ്പോള്‍ ബസ്സില്‍ വച്ചു യാസ്സിനുമായി തല്ലു കൂടി.ആദ്യം അവന്‍ ഇക്കിളി ആക്കി .അപ്പോള്‍ ഞാന്‍ അവന്‍റെ കയ്യ് പിടിച്ചു തിരിച്ചു.അവന്‍ മുഖത്ത് നല്ല ഇടിയും തന്നു...

Saturday, September 13, 2008

ഓണ സദ്യ


ഇന്നലെ 10 മണി ആയപ്പോള്‍ ജിത്തു മാമനും ആന്റിയും എത്തി .

അമ്മ ആന്റി വാങ്ങി കൊടുത്ത പുതിയ സെറ്റ് സാരി ഉടുത്തു.

മാമന്‍ ബാര്‍ലി വെള്ളം ഓര്‍ഡര്‍ ചെയ്തു.

ഷാജു അങ്കിള്‍ സ്പെഷ്യല്‍ പൈനാപ്പിള്‍ കറി കൊണ്ടു തന്നു ,നീബ ആന്റി ഉണ്ടാക്കിയത്.സദ്യ അടിപൊളി ആയിരുന്നു.

Friday, September 12, 2008

ഓണപ്പൂക്കളം


ഇന്നലെ വൈകീട്ട് കുട്ടന്‍ ചേട്ടനും,ജിത്തു മാമനും,സിന്ധു ആന്റിയും,എളേശനും ഒക്കെ ഉണ്ടായിരുന്നു. മാമനും ആന്റിയും അമ്പലത്തില്‍ പോയി പൂക്കളും വാങ്ങി ആണ് വന്നത്.സിന്ധു ആന്റിയും കുട്ടന്‍ ചേട്ടനും അമ്മയും ഞാനും കൂടി പൂക്കളം ഇട്ടു.രാത്രി 2 മണി ആയി പൂക്കളമിട്ട് കഴിഞ്ഞപ്പോള്‍ .ആ സമയത്തു മാമനും ആന്റിയും പോയപ്പോള്‍ ഞാന്‍ വാശി എടുത്തു.


Monday, September 8, 2008

ഇതു പ്രൈവറ്റ് ബ്ലോഗ്

ഇതു ഒരു പ്രൈവറ്റ് ബ്ലോഗ് ആണ്.സെറ്റിങ്ങില്‍ വന്ന ഒരു തെറ്റ് കാരണം ആണ് ഇതു സേര്ച്ച് എന്‍ജിനുകള്‍ കണ്ടു പിടിച്ചത്.ദയവായി ക്ഷമിക്കുക.

നാളെ എക്കിലസ് ചേട്ടന്‍റെ കല്യാണം...


നാളെ സുഷി (എക്കിലസ് ) ചേട്ടന്‍റെ കല്യാണമാണ്. എനിക്കും അമ്മയ്ക്കും അച്ഛനും കല്യാണത്തിനു പോകാന്‍ പറ്റാത്തതില്‍ നല്ല വിഷമം ഉണ്ട് . ചേട്ടനും മാമനും ഒക്കെ ഇപ്പോള്‍ കല്യാണ വീട്ടില്‍ ആയിരിക്കും.

സുഷി ചേട്ടനും സൌമ്യ ചേച്ചിക്കും ഞങ്ങളുടെ വിവാഹ മംഗളാശംസകള്‍....

Saturday, September 6, 2008

ലിറ്റി ചേച്ചിയുടെ ഓണം നാട്ടില്‍..

ലിറ്റി ചേച്ചി ഓണത്തിന് മുന്‍പ് തന്നെ നാട്ടില്‍ പോകും.വ്യാഴാഴ്ച രാത്രി....
ഇന്നു രാത്രി പുറത്തു പോയി.എനിക്ക് പുസ്തകത്തിന് ചട്ട ഇടാന്‍ പേപ്പര്‍,ഐ ഡി കാര്ഡ് കവര്‍,ഷവര്‍മ ഒക്കെ വാങ്ങി.

Friday, September 5, 2008

ഓണം വന്നു..


ഇന്നു ചേട്ടന്‍റെ കോളേജില്‍ ആദ്യ ദിവസം .അടി പൊളി ആയിരുന്നെന്നു ചെട്ടന്‍ പറഞ്ഞു. ഇന്നു ദാസ മാമനും മോഹന്‍ ജിയും സുധീര്‍ എളേശനും മിനി മേമെയും ശില്‍പയും വന്നിരുന്നു.ഓണത്തിന് വരാന്‍ ലിറ്റി ചേച്ചിയെ ക്ഷണിച്ചു.ഓണം വന്നു..

Thursday, September 4, 2008

ചേട്ടന്‍റെ കോളേജ് നാളെ തുറക്കും..


ഇന്നലെ രാത്രി ചേട്ടന്‍ കോളേജിലേക്ക് പോയി.ഇന്നു അവിടെ എത്തി.നാളെ ക്ലാസ്സ് തുടങ്ങും.

Monday, September 1, 2008

ബിട്ടു ചേട്ടന്‍ സുന്ദരനായി..

ഇന്നു എന്റെ ചേട്ടന്‍ നീണ്ട മുടി‌യൊക്കെ വെട്ടി സുന്ദരനായി....